തിരുവല്ല ആലംതുരുത്തിയിൽ കാർ പാടത്തേക്ക് മറിഞ്ഞു : നാലു പേർക്ക് പരിക്ക്

തിരുവല്ല :
കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ ആലംതുരുത്തി ജംഗ്ഷനുസമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. കാവുംഭാഗത്ത് നിന്ന് ഇടിഞ്ഞില്ലത്തേക്ക് പോയ കാർ ആലംതുരുത്തിക്ക് മുമ്പായി മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുക ആയിരുന്നു.

Advertisements

സംഭവത്തെ തുടർന്ന് ഓടി കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽ പെട്ടവരെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാറിൽ 4 പേർ ഉണ്ടായിരുവെന്നും ഇവർ തിരുവല്ലാ സ്വദേശികളാണെന്ന് സമീപവാസികൾ പറഞ്ഞു.

Hot Topics

Related Articles