ഓടിക്കൊണ്ടിരുന്ന കാറിൽ തേങ്ങ വീണ് നിയന്ത്രണം നഷ്ടമായി : കാറിന് തീ പിടിച്ചു : സംഭവം തിരുവല്ലയിൽ

തിരുവല്ല :
തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തേങ്ങ വീണു നിയന്ത്രണം വിട്ട് കാർ മരത്തിൽ ഇടിച്ച് തീപിടിച്ചു. അപകടത്തിൽ നിന്ന് കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. കറ്റോട് തിരമൂലപുരം റോഡിൽ ഇരുവള്ളിപ്പറയിൽ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം നടന്നത്. റോഡരികിലുണ്ടായിരുന്ന തെങ്ങിൽ നിന്നും തേങ്ങ കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ വാഹനം നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചതിനെ തുടർന്ന്
എഞ്ചിൻ റൂമിന് തീപിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. തിരുവല്ലയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് കാറിൻ്റെ തീ അണച്ചത്.

Advertisements

Hot Topics

Related Articles