തിരുവല്ല :
ചെങ്ങന്നൂരിൽ റയിൽവെയുടെ സിഗ്നൽ കേബിൾ മുറിഞ്ഞു.
ചെങ്ങന്നൂർ – തിരുവല്ല റെയിൽവേ ട്രാക്കിൽ കല്ലിശേരി റെയിൽവേ പാലത്തിലൂടെ കടന്നുപോകുന്ന സിഗ്നൽ കേബിളാണ് മുറിഞ്ഞ നിലയിൽ കണ്ടത്. തിങ്കൾ പുലർച്ചെ രണ്ടുമുതൽ സിഗ്‌നൽ സംവിധാനം തകരാറിലായതിനെത്തുടർന്ന് ഇരു സ്‌റ്റേഷനിലെയും ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കേബിൾ മുറിഞ്ഞ നിലയിൽ കണ്ടത്.
സിഗ്നലിനു പകരം കടലാസില്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയാണു അമൃത ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കടത്തിവിട്ടത്. രാവിലെയോടെ പ്രശ്നം പരിഹരിച്ചു. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം ആരംഭിച്ചു.
Advertisements