തിരുവല്ല :
കെ പി സി സി ആഹ്വാനമനുസരിച്ച് വൈദ്യുതി വില വർദ്ധനവിനെതിരെ തിരുവല്ല ടൗൺ മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ്ണയും പന്തം കൊളുത്തി പ്രകടനവും നടന്നു. കെ പി സി സി സെക്രട്ടറി അഡ്വ. എൻ ഷൈലാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഗിരീഷ് കുമാർ വി എം അധ്യക്ഷനായിരുന്നു. സെബാസ്റ്റ്യൻ കാടുവെട്ടൂർ, നെബു കോട്ടയ്ക്കൽ, അമ്പോറ്റി ചിറയിൽ, ജാസ് പോത്തൻ, സാറാമ്മ ഫ്രാൻസിസ്, അലക്സ് മാമ്മൻ, വിജയൻ കൊമ്പാടി, അനിൽ കെ മാത്യു, സ്മിതദാസ് ജോജി, ജോർജുകുട്ടി ളാഹ, മട്ടയ്ക്കൽ ലൈസാമ്മ, കാഞ്ചന, റെജിമോൻ ബേബൻ ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements