കോൺഗ്രസ്‌ നെടുമ്പ്രം മണ്ഡലം കമ്മിറ്റി : പന്തംകൊളുത്തി പ്രതിഷേധം നടത്തി

തിരുവല്ല : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നും ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽ വത്കരണത്തിനെതിരെയും കോൺഗ്രസ്‌ നെടുമ്പ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ബിനു കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറിമാർ അനിൽ സി ഉഷസ്, ബെന്നി സ്‌കറിയ, ജോൺസൺ വെൺപാല, പി എസ് മുരളീധരൻ നായർ, എ പ്രദീപ്‌ കുമാർ, കെ ജെ മാത്യു, ഷാജി കല്ലുങ്കൽ, ബാബു നെടുമ്പ്രം, കെ സി ജോൺ, കെ ജി വർഗീസ്, ബിജു പത്തിൽ, ജോജൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.