തിരുവല്ല : ആഭ്യന്തര വകുപ്പിന്റെ ക്രമിനൽ വൽകരണവും മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക. രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതു വിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിരണം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ പി. എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. വർഗ്ഗീസ് എം അലക്സ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് എൻ എ ജോസ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അലക്സ് പൂത്തൂപ്പള്ളി, ബെന്നി സക്റിയ, ജോൺ വാല യിൽ, മത്തായി കെ ഐപ്പ്, രാജൻ കടപ്പിലാരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിഷ് കെ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോളി ജോർജ്, രാഖി രാജപ്പൻ, ഷാഹുൽ ഹമീദ്, മോനച്ചൻ മാന്ത്രയിൽ, മാത്യു പീറ്റർ, പി എം സ്കറിയ, ബോസ് കടപ്പിലാരി, സുഭാഷ് എൻ.എസ്, ജയകുമാർ മാളിയേക്കൽ, ഷാജി ചാലാനടിയിൽ, രതീഷ് കുമാർ, ബാബു കടമ്പാട്ടുശ്ശേരിൽ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനം പഞ്ചായത്ത് മുക്ക് ജംഗ്ഷനിൽ സമാപിച്ചു.