തിരുവല്ല :
കല മനുഷ്യമനസുകളെ ആര്‍ദ്രമാക്കുമെന്നും വ്യക്തി – സാമൂഹിക ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് കലാ-കായിക മേളകള്‍ വഴിതെളിക്കുമെന്നും ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന യുവജനക്ഷമബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഡിസംബര്‍ 23 വരെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം തിരുവല്ല നഗരസഭയുടെ തുറന്ന സ്റ്റേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെറുപ്പത്തില്‍ തിരിച്ചറിഞ്ഞ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പീന്നിട് അവസരം ലഭിക്കാതെ പോയ യുവതയ്ക്ക് കേരളോത്സവം ഒരിക്കല്‍ കൂടി വേദി ഒരുക്കുകയാണന്നും മന്ത്രി പറഞ്ഞു.
മാത്യു റ്റി. തോമസ് എംഎല്‍എ അധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, വൈസ് പ്രസിഡന്റ് ബീനാ പ്രഭ, തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജിജി വട്ടശേരില്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, അംഗങ്ങളായ ജോര്‍ജ് എബ്രഹാം, മായാ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ബ്ലോക്ക് അംഗങ്ങളായ സോമന്‍ താമരയാലില്‍, സി.കെ. അനു, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി നൈനാന്‍, യുവജനക്ഷേമ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.