തിരുവല്ല പെരുംതുരുത്തി ജംഗ്ഷനിൽ പട്ടി ശല്യം രൂക്ഷം

തിരുവല്ല : പെരുംതുരുത്തി (പ്ലാവുംചുവട്) ജംഗ്ഷനിൽ പട്ടി ശല്യം. വാഹന യാത്രക്കാരെയും കാൽനട യാത്രക്കാർക്കും അപകടകരമാകും വിധം ശല്യം രൂക്ഷമാകുന്നു. സ്കൂട്ടർ യാത്രക്കാരുടെ പിറകേ ഓടുന്നതു മൂലം വാഹനം മറിഞ്ഞ് അപകടം ഇവിടെ പതിവാണ്. നായകൾ കടിപിടികൂടി റോഡിലേക്ക് ഇറങ്ങുന്നതും വാഹന യാത്രക്കാർക്ക് വൻ അപകട സാധ്യത കൂടുതലാണ്. ഇതിന് പരിഹാരം എത്രയും പെട്ടെന്ന് കാണുവാൻ മേലധികാരികൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാരുടെ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles