ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് : കൂര്‍ക്ക വിത്തുകളുടെ വിതരണോദ്ഘാടനം നടത്തി

തിരുവല്ല :
ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂര്‍ക്ക വിത്തുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള നിര്‍വഹിച്ചു. 125 കര്‍ഷകര്‍ക്ക് അഞ്ച് കിലോ വീതം കൂര്‍ക്ക വിത്ത് വിതരണം ചെയ്തു. അഞ്ച് ഹെക്ടര്‍ സ്ഥലത്ത് 50000 രൂപ പദ്ധതിക്ക് വകയിരുത്തി. നാല് – അഞ്ച് മാസത്തിനു ശേഷം വിളവെടുക്കാം. സ്ഥിരം സമിതി അധ്യക്ഷ അമിതാ രാജേഷ്, അംഗങ്ങളായ കെ കെ വിജയമ്മ, എം എസ് മോഹനന്‍, അമ്മിണി ചാക്കോ, കൃഷി ഓഫീസര്‍ സ്വാതി ഉല്ലാസ് എന്നിവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles