പാചകവാതക വില വർദ്ധനവ് : യൂത്ത് കോൺഗ്രസ്‌ അടുപ്പ് കൂട്ടി കപ്പ പുഴുങ്ങൽ സമരം

തിരുവല്ല : കേന്ദ്ര സർക്കാർ അനുദിനം വർദ്ധിപ്പിക്കുന്ന ഗ്യാസ് സിലിണ്ടർ വില വർദ്ധനവിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്‌ ഓഫിസിന് മുൻപിൽ അടുപ്പ് കൂട്ടി കപ്പ പുഴുങ്ങൽ പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ജിജോ ചെറിയാൻ, ജില്ലാ സെക്രട്ടറിമാരായ അരുൺ പി അച്ചൻകുഞ്ഞ്, ജിനു ബ്രില്ല്യന്റ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജി എം മാത്യു, രതീഷ് പാലിയിൽ, ബെന്നി സ്‌കറിയ, ജോൺസൺ വെൺപാല, സേവാദൾ സംസ്ഥാന സെക്രട്ടറി എ. ജി. ജയദേവൻ, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ ബെന്റി ബാബു, ബിപിൻ പി തോമസ്, ബ്ലെസൻ പാലത്തിങ്കൽ, സന്ദീപ് കുമാർ എം എസ്, ബ്ലസൻ പത്തിൽ, ജിജി പെരിങ്ങര എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles