തിരുവല്ല:
വെള്ളക്കെട്ടിൽ വീട്ടിൽ ഒറ്റപ്പെട്ടു പോയ വൃദ്ധയെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. മഞ്ഞാടി തീപ്പെനി കട്ടത്തറ വീട്ടിൽ പൊന്നമ്മ ഡാനിയേൽ ആണ് വെളളക്കെട്ടിൽ അകപ്പെട്ടു പോയത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വൈകിട്ടോടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. വർഷങ്ങളായി ഇവിടെ ദുരിതം അനുഭിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.
ഈ പ്രദേശത്ത് 9 വീട്ടുകാരാണ് ഉണ്ടായിരുന്നത്. രണ്ട് വീട്ടുകാർ ഒഴികെ മറ്റുള്ളവർ വീട് വാടയ്ക്ക് നൽകി മാറിയാണ് താമസിക്കുകയാണ്. ശക്തമായ മഴയിൽ വെളളം ഒഴുകി മാറാൻ സാധിക്കാതെ പോയതാണ് വെള്ളക്കെട്ടിന് കാരണമായത്.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എൻ ആർ ശശികുമാർ ഉദ്യോഗസ്ഥരായ സണ്ണി, അശോക്, ജി കെ ഷിജു എന്നിവരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.