ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേർന്ന് ലഹരി വിരുദ്ധ ദിനാചരണം നടത്തി

തിരുവല്ല :
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ലയുടെയും ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. തിരുവല്ല സെൻറ്. ജോൺസ് കത്തീഡ്രൽ ഹാളിൽ വച്ച് നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. തിരുവല്ല ഡി.വൈ.എസ്.പി ആഷാദ് എസ് ലഹരി വിരുദ്ധ സന്ദേശം നൽകി. കെ. പി രമേശ്, മറിയം തോമസ്, ഡോക്ടർ സജി കുര്യൻ, ഷെൽട്ടൻ വി റാഫേൽ, എം സലിം, ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

Advertisements

ചടങ്ങിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരും, ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ, എസ് പി സി വിദ്യാർത്ഥികൾ, റെഡ് ക്രോസ് യൂത്ത് കേഡറ്റുകൾ, എസ് സി എസ് ഹയർ സെക്കൻഡറി സ്കൂൾ തിരുവല്ല, എസ് എൻ വി എസ് എച്ച് എസ് തിരുമൂലപുരം, ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ തിരുവല്ല, സെൻറ് തോമസ് എച്ച്എസ്എസ് തിരുമൂലപുരം, സിഎംഎസ് എച്ച്എസ് തിരുവല്ല, ഡിബിഎച്ച്എസ്എസ് തിരുവല്ല, എംജിഎം എച്ച് എസ് എസ് തിരുവല്ല, നാഷണൽ ഹൈസ്കൂൾ വള്ളംകുളം, മോഡേൺ ഗേൾസ് ഹൈസ്കൂൾ തിരുവല്ല, സെൻറ് ജോൺസ് എച്ച് എസ് എസ് ഇരവിപേരൂർ, സെൻറ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര തുടങ്ങിയ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ലഹരിവസ്തുക്കളുടെ വിപണവും ഉപയോഗവും മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളെ സംബന്ധിച്ച് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പൊതു ജനങ്ങളുടെയും ഇടയിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ വർഷത്തെ ലഹരിവിരുദ്ധ ദിനം ആചരിച്ചത്. ഡോ. സജി കുര്യൻ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും നടത്തി.

Hot Topics

Related Articles