തിരുവല്ല : കെ എസ് ആർ ടി സി ഡിപ്പോയിൽ ഡ്രെയ്നേജ് ചോർന്ന് മലിനജലം പരക്കുന്ന പ്രശ്നത്തിന് പരിഹാരമായില്ല. ഒക്ടോബർ മുതൽ ഡ്രെയ്നേജ് ചോർച്ച പതിവായി മാറി. പലഭാഗത്തും മലിനജലക്കുഴലുകൾ അടഞ്ഞിട്ടുണ്ട്. ഒക്ടോബർ 17, 18 തീയതികളിൽ രണ്ട് വട്ടം രാത്രിയിൽ മാൻഹോളുകൾ തുറന്ന് കുറേമാലിന്യങ്ങൾ നീക്കിയിരുന്നു. ഡിപ്പോ കെട്ടിടത്തിലെ പൊതു ശൗചാലയത്തിൽ നിന്നുള്ള ഡ്രെയ്നേജ് ആണ് അടഞ്ഞിരിക്കുന്നത്. ശൗചാലയ ബ്ലോക്കിലെ ക്ലോസെറ്റിലും മറ്റും ഒഴിഞ്ഞ മദ്യക്കുപ്പികൾ, സാനിട്ടറി നാപ്‌കിനുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപേക്ഷിക്കുന്നുണ്ട്. മൊബൈൽ ഫോണിന്റെ ഭാഗങ്ങൾവരെ അന്ന് നീക്കിയ മാലിന്യത്തിൽനിന്ന് കണ്ടെത്തി.
ഇതുപോലുള്ളവയാണ് മലിനജലക്കുഴലുകളിൽ തടസ്സം സൃഷ്ടിക്കുന്നത്. കക്കൂസിലെ ഫ്ളഷ് ടാങ്കിന് ഉള്ളിൽവരെ മാലിന്യം തള്ളുന്നവരുണ്ട്.
കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈനേജ് ചോർന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നു : പരിഹാരം കാണാതെ അധികൃതർ
Advertisements