തിരുവല്ല :
തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐ എൻ റ്റി യു സി കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കവിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ യോഗത്തിൽ ഐ എൻ റ്റി യു സി കവിയൂർ മണ്ഡലം പ്രസിഡണ്ട് ടി ആർ രതീഷ് അധ്യക്ഷത വഹിച്ചു. യോഗം ഐ എൻ റ്റി യു സി
സംസ്ഥാന കമ്മിറ്റി അംഗം എ ഡി ജോൺ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി റീജിയണൽ മണ്ഡലം പ്രസിഡണ്ട് സജി തോട്ടത്തുമലയിൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഹെൻട്രി മാത്യു, മണ്ഡലം ഭാരവാഹികളായ സി കെ അനിൽ, കെ പി വർഗീസ്, പി ജെ മഹേഷ്, ബിജു ജോസഫ്, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാർ എം പി തോമസ്, അനിതാ ഷാജി, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, ജയ്സൺ തോട്ടഭാഗം , പി പി രാജു, വാർഡ് പ്രസിഡണ്ട്മാർ മാത്യു ചാക്കോ, യോഹന്നാൻ, കെ ഐ തങ്കച്ചൻ, പി കെ കുഞ്ഞമ്മ, മനു, രാജൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരം : ഐഎൻടിയുസി കവിയൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധം നടത്തി

Advertisements