തിരുവല്ല: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (വികെടിഎഫ്) ഇരവിപേരൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കവിയൂർ പഞ്ചായത്ത് ആഫീസിലേക്ക് മാർച്ചും ധർണയും നടത്തി. അനധികൃതമായ കുടിയൊഴിപ്പൽ അവസാനിപ്പിക്കുക, പഞ്ചായത്തിൽ വഴിയോര കച്ചവട സംരക്ഷണ നിയമം പ്രാബല്യത്തിൽ വരുത്തുക, എല്ലാ തൊഴിലാളികൾക്കും തിരിച്ചറിയൽ രേഖകൾ നൽകുക, വെൻ്റിംഗ് കമ്മറ്റി തിരഞ്ഞെടുപ്പ് നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
വികെടിഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആൻ്റണി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് ബെൻ അധ്യക്ഷനായി. സിഐടിയു ഏരിയാ സെക്രട്ടറി അനിൽ കുറ്റിയാടി, കെഎസ്കെടിയു ഏരിയാ സെക്രട്ടറി സോമൻ, വികെടിഎഫ് ജില്ലാ വൈസ് പ്രസിഡൻ്റ് ടി എ റെജി കുമാർ, ജോയിൻ്റ് സെക്രട്ടറി പി ആർ കുട്ടപ്പൻ, ഏരിയാ സെക്രട്ടറി അനീഷ് കുമാർ,
സതീശ്, ഷിനോജ് മാത്യു ജോസഫ്, പി പി ചന്ദ്രൻ, പി പി സുരേഷ് കുമാർ, വിഷ്ണു, ജോൺ, ഗീത എന്നിവർ സംസാരിച്ചു.