തിരുവല്ല :
പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കുവാൻ
ഭൂപ്രകൃതി സംരക്ഷണം കാലത്തിന്റെ അനിവാര്യതയാണെന്നും ഗാഡ്ഗിൽ കമ്മീഷൻ നടപ്പിൽ വരുത്തുവാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്നും പ്രകൃതി സംരക്ഷണവും പരിപാലനവും നിർവഹിക്കുവാൻ എല്ലാവർക്കും കടമയുണ്ട്. മണ്ണിനെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുന്നതിലൂടെ മാത്രമേ ജീവൻറെ നിലനിൽപ്പ് സാധ്യമാകൂ എന്നും മാത്യൂസ് മാർ സിൽവാനിയോസ് പറഞ്ഞു. കവിയൂർ വൈ എം സി എ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു
മാത്യൂസ് മാർ സിൽവാനിയോസ്. പ്രസിഡൻറ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച യോഗം അഡ്വ. വർഗീസ് മാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. സബ് റീജൻ ചെയർമാൻ ജോജി പി. തോമസ് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് വൈ എം സി എ ഇൻറർ റിലീജിയസ് കമ്മിറ്റിയുടെ ദേശീയ വൈസ് ചെയർമാൻ ലിനോജ് ചാക്കോ നേതൃത്വം നൽകി. സെക്രട്ടറി കെ.സി മാത്യു, ഫാ. ഷിജു മാത്യു, ജോസഫ് ജോൺ , റെജി പോൾ , വർഗീസ് തോമസ്
ബ്ലോക്ക് പഞ്ചായത്ത് അംഗം റിമി ലിറ്റി, ട്രഷറർ സി ജി ഫിലിപ്പ്, ജോയി സാം വർഗീസ്, റിനോജ് ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.