തിരുവല്ല :
കവിയൂർ മുണ്ടിയപ്പള്ളി വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്യാരംസ് ടൂർണമെന്റിൽ വിജയികൾക്ക് സമ്മാനദാനം നടത്തി. വൈ എം സി എ പ്രസിഡണ്ട് കുര്യൻ ജോർജ്, തിരുവല്ല സബ് റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനർ കുര്യൻ ചെറിയാൻ, സെക്രട്ടറി റോയ് വർഗീസ്, മാത്യു ചെറിയാൻ, ജേക്കബ് മാത്യു, ഷിബു ജോർജ്, വർഗീസ് തോമസ് എന്നിവർ പങ്കെടുത്തു. മത്സരത്തിൽ മാന്താനം പൗരസമിതി ടീം ഒന്നാം സ്ഥാനവും മുണ്ടിയപ്പള്ളി സെന്റ്. സ്റ്റീഫൻസ് സി എസ് ഐ യുവജന പ്രസ്ഥാനം രണ്ടാം സ്ഥാനവും മുണ്ടിയപ്പള്ളി വൈ എം സി എ ടീം മൂന്നാം സ്ഥാനവും നേടി.
Advertisements