തിരുവല്ലയിൽ കേരള കോൺഗ്രസ് എം ഐക്യദാർഢ്യ പ്രകടനവും സമ്മേളനവും നടത്തി

തിരുവല്ല:
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി യുടെ നേതൃത്വത്തിൽ പാർട്ടിയുടെ എല്ലാ എംഎൽഎ മാരും സംസ്ഥാന ഭാരവാഹികളും 1972 ലെ വനം – വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് 2025 മാർച്ച് 27 ന് ഡൽഹിയിൽ നടത്തുന്ന ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പ്രകടനവും സമ്മേളനവും നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് സാം കുളപ്പുള്ളിയുടെ അധ്യക്ഷതയിൽ കേരള കോൺഗ്രസ് എം സംസ്ഥാന ഉന്നതാധികാര സമിതി അംഗം ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisements

കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റും പെരിങ്ങര ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സോമൻ താമരച്ചാലിൽ, കേരള കോൺഗ്രസ് എം ജില്ല ട്രഷറർ രാജി വഞ്ചിപ്പാലം, തിരുവല്ല നഗരസഭ പ്രതിപക്ഷ നേതാവ് പ്രദീപ് മാമൻ, കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗങ്ങളായ ജോയി ആറ്റുമാലിൽ, ബോസ് തെക്കേടം, തിരുവല്ല നിയോജകമണ്ഡലം സെക്രട്ടറിമാരായ ബിനിൽ തേക്കുംപറമ്പിൽ, ബിജു നൈനാൻ മരുതുക്കുന്നേൽ, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ദീപിക് മാമ്മൻ മത്തായി, പത്തനംതിട്ട ജില്ല ട്രഷറർ തോമസ് കോശി, തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് നെബു തങ്ങളത്തിൽ, കേരള വനിതാ കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് സൂസമ്മ ബേബി, തിരുവല്ല നഗരസഭ കൗൺസിലർ തോമസ് വഞ്ചിപ്പാലം എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റുമാരായ യോഹന്നാൻ നിരണം, ലിറ്റി ഏബ്രഹാം, ദീപ ബെന്നി, നിയോജകമണ്ഡലം ഭാരവാഹികളായ റെജി കുരുവിള, സജു ശാമുവേൽ സി, അനിൽ ഏബ്രഹാം കല്ലൂപ്പാറ, സതീശൻ പരുമല, ജോർജ് കുര്യൻ, നരേന്ദ്രൻ കടപ്ര, ജെയിംസ് ഇളമത, ബിജു തുണ്ടിപറമ്പിൽ രാജേഷ് തോമസ് നിരണം, രാജേഷ് കാടമുറി, ജയിംസ് കണ്ടങ്കരി, ഷിബു, അജോയ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles