തിരുവല്ലയിൽ കാറ്റിലും മഴയിലും വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു : കെ എസ് ഇ ബി യ്ക്ക് വൻ നാശനഷ്ടം

തിരുവല്ല :
ഞായറാഴ്‌ച രാത്രിയിലും തിങ്കളാഴ്ച പകലും വിവിധ സമയങ്ങളിൽ കാറ്റടിച്ച് മരങ്ങൾ കടപുഴകി വീണു 23 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. 164 വൈദ്യുതപോസ്റ്റുകളാണ്
കെ എസ് ഇ ബി തിരുവല്ല ഡിവിഷൻ പരിധിയിൽ ഒടിഞ്ഞത്.
11 കെവി ലൈനിലെ 20 പോസ്റ്റുകൾക്കും നാശനഷ്ടം ഉണ്ടായി. ഗാർഹിക കണക്ഷനുള്ള 144 പോസ്റ്റുകളും ഒടിഞ്ഞു. 11 കെവി ലൈൻ മൂന്നിടത്ത് മരക്കൊമ്പുവീണ് പൊട്ടി. 268 ഇടത്ത് എൽടി ലൈനുകൾ പൊട്ടിവീണു. 115 ഇടങ്ങളിൽ മരക്കൊമ്പുകൾ ലൈനിൽവീണു. കടപ്രയിൽ ആറും കുറ്റൂർ പഞ്ചായത്തിൽ അഞ്ചും വീടുകൾക്ക് മരംവീണ് കേടുപാടുണ്ടായി. പെരിങ്ങര, കാവുംഭാഗം, നിരണം എന്നീ വില്ലേജുകളുടെ പരിധിയിൽ മൂന്ന് വീതവും കുറ്റപ്പുഴയിൽ രണ്ടും വീടുകൾ തകർന്നു. തിരുവല്ല വില്ലേജ് ഓഫീസ് പരിധിയിൽ ഒരുവീടിനും മരംവീണ് തകരാറുണ്ടായി.

Advertisements

Hot Topics

Related Articles