കുറ്റൂർ തെങ്ങേലിയിൽ ടിപ്പർ ലോറിയ്ക്ക് അടിയിൽ പെട്ട് ബൈക്ക് യാത്രികനു ദാരുണാന്ത്യം : മരിച്ചത് കല്ലിശേരി സ്വദേശി

തിരുവല്ല : കുറ്റൂർ തെങ്ങേലിയിൽ ടിപ്പർ ലോറിയ്ക്ക് അടിയിൽ അകപ്പെട്ട് ബൈക്ക് യാത്രികനു ദാരുണാന്ത്യം. കല്ലിശ്ശേരി മേലെപറമ്പിൽ വീട്ടിൽ ജോയി (62) ആണ് മരിച്ചത്. തെങ്ങേലി വള്ളിയിൽക്കാവ് ദേവിക്ഷേത്രത്തിനു സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ലോറിക്ക് സൈഡ് കൊടുക്കവേ ബൈക്ക് നിയന്ത്രണം വിട്ടു ജോയി തെറിച്ച് ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. ഇയാളുടെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി. ജോയി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തെങ്ങലിയിലെ ബന്ധുവീട്ടിൽ എത്തി മടങ്ങുകയായിരുന്നു ജോയി. തിരുവല്ല പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.

Advertisements

Hot Topics

Related Articles