തിരുവല്ല കുമ്പഴ റോഡിലെ കുഴികൾ : അധികൃതർ നടപടി സ്വീകരിക്കണം : കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം റോയി ചാണ്ട പിള്ള

തിരുവല്ല : ഇരവിപേരൂർ തിരുവല്ല – കുമ്പഴ റോഡിൽ ഇരവിപേരൂർ ജംഗ്ഷന്റെ ഹൃദയഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ട് കാലങ്ങളായി. ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രക്കാർക്കും ഇതുവഴിയുള്ള സഞ്ചാരം വളരെ ദുരിത പൂർണ്ണമാണ് ദിവസേന വളരെയധികം വാഹനങ്ങൾ ആണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഈ കുഴി ആളുകളുടെ ജീവനുപോലും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് ഈ ദുരവസ്ഥയ്ക്ക് അധികൃതർ എത്രയും വേഗം നടപടികൾ കൈക്കൊള്ളണമെന്നും ഇല്ലാത്ത പക്ഷം കടുത്ത സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാ അധികാര സമിതി അംഗം റോയി ചാണ്ടപിള്ള പറഞ്ഞു.

Advertisements

കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം പ്രസിഡണ്ട് എബി പ്രയാറ്റുമണ്ണിലിന്റെ അധ്യക്ഷതയിൽ കൂടിയ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള യൂത്ത്, ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് അനിഷ് വി ചെറിയാൻ കുറ്റിയിൽ, ബ്ലോക്ക് മെമ്പർ എത്സാ തോമസ്, കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സാബു കുന്നുംപുറത്ത്, എസ് കെ പ്രദീപ് കുമാർ, ടോജി കൈപ്പശ്ശേരിൽ, കെ ടി യു സി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിജു തേക്കാനാശ്ശേരി, കേരള യൂത്ത് ഫ്രണ്ട് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് പ്രേം സാഗർ, കേരള യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജി തോമസ് , കേരള യൂത്ത് ഫ്രണ്ട് ഇരവിപേരൂർ മണ്ഡലം പ്രസിഡണ്ട് അനീഷ് തോമസ്, പി സി ആൻഡ്രൂസ് പുറത്തു മുറിയിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles