തിരുവല്ല : ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ക്ലീൻ കേരളാ കമ്പനി കുന്നന്താനം കിൻഫ്രാ വ്യവസായ പാർക്കിൽ സ്ഥാപിച്ച പ്ലാസ്റ്റിക്ക് പാഴ്‌വസ്‌തു സംസ്കരണ ഫാക്ടറി പ്രവർത്തന സജ്ജമായി. ഹരിതകർമസേന ശേഖരിക്കുന്ന പുനഃചംക്രമണയോഗ്യമായ വൃത്തിയുള്ള പ്ലാസ്റ്റിക്ക് യന്ത്ര സഹായത്താൽ പൊടിച്ച് ഗ്രാന്യൂൾസ് ആക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 10000 ചതുരശ്രയടി കെട്ടിടം, അനുബന്ധ സൗകര്യങ്ങൾ, 25,000 ലിറ്റർ മഴവെള്ളസംഭരണി, എസ്.ടി.പി, സോളാർ പ്ലാൻറ് എന്നിങ്ങനെ പരമാവധി പരിസ്ഥിതി സൗഹാർദ്ദമായാണ് പ്ലാൻ്റ് നിർമിച്ചിരിക്കുന്നത്. ഒരു ദിവസം അഞ്ച് ടൺ പ്ലാസ്റ്റിക്ക് ഇവിടെ സംസ്കരിക്കാൻ പറ്റും. ഹരിതകർമസേന ശേഖരിക്കുന്ന തരം തിരിച്ച പ്ലാസ്റ്റിക്ക് വേഗം എം.സി.എഫുകളിൽ നിന്ന് ഇവിടേക്ക് എത്തിക്കാൻ സാധിക്കും. എട്ടുകോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഫാക്‌ടറി ഈ മാസം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാജി പി.രാജപ്പൻ പറഞ്ഞു.
കുന്നന്താനം കിൻഫ്രാ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക്ക് പാഴ്‌വസ്‌തു സംസ്കരണ ഫാക്ടറി പ്രവർത്തന സജ്ജം
Advertisements