തിരുവല്ല എം സി റോഡിൽ കുറ്റൂരിൽ 2 അപകടങ്ങൾ : അപകടത്തിൽ ഡ്രൈവർമാർക്ക് പരിക്കേറ്റു

തിരുവല്ല :
എംസി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിനു സമീപം കണ്ടെനർ ലോറിയും ടെമ്പോയും കൂട്ടിയിടിച്ചു. അപകടത്തിൽ ടെമ്പോ ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും ഏത്തക്കുലയുമായി കോട്ടയം ഭാഗത്തേക്ക് പോയ ടെമ്പോയും തിരുവല്ല ഭാഗത്തുനിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽ പെട്ടത്.
വാഹനം വെട്ടിപൊളിച്ചാണ് ടെമ്പോ ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത്. ഈ അപകടം നടന്ന് ഒരു മണിക്കൂറിനു ശേഷം കുറ്റൂർ തോണ്ടറ പഴയപാലത്തിൽ അപ്രോച്ച് റോഡിനോട് ചേർന്ന് കുഴിയുള്ള ഭാഗത്ത് കെ എസ് ആർ ടി സി ബസ് ബ്രേക്ക് ചെയ്തപ്പോൾ പിന്നിൽ വന്ന ടെമ്പോ ഇടിച്ച് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.

Advertisements

Hot Topics

Related Articles