തിരുവല്ല :
കുറ്റൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം തുടങ്ങി. ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് മോഹനരര് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ക്ഷേത്ര പൂജാദി ചടങ്ങുകൾ കൂടാതെ ഭാഗവതഹംസം ഗുരുവായൂർ മണികണ്ഠൻ വാര്യരുടെ നേതൃത്വത്തിലുള്ള ഭാഗവത സപ്താഹയജ്ഞം നടക്കും.
തിരുവാതിര കളി, കൈകൊട്ടിക്കളി, ഭജൻസ്, നൃത്ത സന്ധ്യകൾ, സംഗീത സദസ്സുകൾ, മാജിക്ക് ഷോ തുടങ്ങിയ കലാപരിപാടികളും മഹോത്സവത്തോട് അനുബന്ധിച്ച് നടത്തും. പള്ളിവേട്ട ദിനമായ നാളെ (ചൊവ്വാഴ്ച) രാവിലെ 7.30 മുതൽ നാരായണീയ പാരായണം, 10.30ന് ഉത്സവബലി ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ വൈകിട്ട് 7ന് ഹിഡുംമ്പൻപൂജ, 7.30ന് സേവ, രാത്രി 10ന് ക്ലാസിക്കൽ ആൻഡ് സെമി ക്ലാസിക്കൽ ഡാൻസ്, 11.30ന് പള്ളിവേട്ട.
ശിവരാത്രി ദിനമായ 26ന് (ബുധനാഴ്ച) രാവിലെ എട്ടുമുതൽ ശിവപുരാണ പാരായണം. 9 മണി മുതൽ കുറ്റൂർ കാണിക്ക മണ്ഡപം നടയിൽ നിന്ന് കാവടിയാട്ടം, വൈകിട്ട് 6. 15ന് കുറ്റൂർ തോണ്ടറ ആറാട്ട് കടവിൽ നിന്നും തിരു ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 10 30 ന് കൊടിയിറക്ക്, വലിയകാണിക്ക, രാത്രി 12 മുതൽ മഹാശിവരാത്രി പൂജ. 12.30ന് ഭക്തിഘോഷ ലഹരി എന്നിവയും നടത്തുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.