മീറ്റർ പ്രവർത്തിപ്പിക്കാതിരുന്നാൽ യാത്ര സൗജന്യം : ഓട്ടോറിക്ഷയിൽ സ്റ്റിക്കർ പതിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണം : മോട്ടോർ തൊഴിലാളി ഫെഡറേഷൻ

കവിയൂർ : മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്‌താൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പ്രദർശിപ്പിക്കാനുള്ള ഗതാഗത കമ്മീഷണറുടെ തീരുമാനം
പിൻവലിക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐഎൻറ്റിയുസി). ഓട്ടോറിക്ഷകളിൽ സൗജന്യ യാത്രാ സ്റ്റിക്കർ പതിക്കണം എന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ തീരുമാനത്തിനെതിരെ ഐഎൻറ്റിയുസി കവിയൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ ട്രാൻസ്പോർട്ട് മേധാവിക്ക് കവിയൂർ മണ്ഡലം മോട്ടോർ തൊഴിലാളികൾ ഓർമ്മ ശക്തി ബ്രഹ്മ്‌മി മരുന്ന് തപാൽ വഴി അയക്കുന്നു. മണ്ഡലം പ്രസിഡന്റ് രതീഷ് റ്റി. ആർ അധ്യക്ഷതയിൽ ഐഎൻറ്റിയുസി
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹെൻറി മാത്യു ഉത്ഘാടനം ചെയ്തു.

Advertisements

യോഗത്തിൽ കെ ജെ ഉമ്മൻ,
ഐഎൻറ്റിയുസി കവിയൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ പി വർഗീസ്, മണ്ഡലം സെക്രട്ടറി മഹേഷ് പി ജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയ്‌സൺ തോട്ടഭാഗം, ബിജു ജോസഫ്, ജയൻ മോൻ സി, റോയിഎബ്രഹാം, അനീഷ് കുമാർ കവിയൂർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles