തിരുവല്ല : യു.ഡി.എഫ് സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കവിയൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ രാപ്പകൽ സമരം തുടങ്ങി. ഡി സി സി ജനറൽ സെക്രട്ടറി കോശി പി സഖറിയ സമരം ഉദ്ഘാടനം ചെയ്തു. യു ഡി എഫ് മണ്ഡലം ചെയർമാൻ ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ലാലു തോമസ്, എബി മേക്കരിങ്ങാട്ട്, മണിരാജ് പുന്നിലം, മധുസൂദനൻ പിള്ള, കെ. ദിനേശ്, വിനു ജേക്കബ് ജോർജ്ജ്, അശോക് കുമാർ, രാജൻ മണ്ണാമുറി, പ്രകാശ് പി കെ, സണ്ണി പട്ടരേട്ട്, എം വി തോമസ്, അജിത്ത് ചമ്പക്കര, പീറ്റർ ഐസക്ക്, ഹെന്ററി മാത്യു, നൈനാൻ മത്തായി, കുര്യൻ ചെറിയാൻ, സാബു എബ്രഹാം, കെ പി വറുഗീസ്, സുജിത്ത് മാത്യു, ജയിസൺ മാത്തൻ എന്നിവർ പ്രസംഗിച്ചു.
Advertisements