പ്രതിഭാ സംഗമവും പുരസ്ക്കാര ദാനവും നടത്തി

തിരുവല്ല :
നാടിൻ്റെ നന്മക്കുവേണ്ടി പ്രവർത്തിക്കാൻ ഒരുക്കമായ പ്രതിഭകൾ നാളെയുടെ വാഗ്‌ദാനങ്ങളാണെന്ന് കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പ്രസ്‌താവിച്ചു. മാനേജ്മെന്റിനു കീഴിൽ തിരുവല്ല ക്ലസ്റ്ററിൽ ഉൾപ്പെടുന്ന വിദ്യാലയങ്ങളിലെ പ്രതിഭാ സംഗമവും പുരസ്ക്കാരദാനവും (പ്രശസ്‌തം 2025) എം ജി എം ഹയർസെക്കണ്ടറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി.

Advertisements

സ്കൂൾ കോർഡിനേറ്റർ ഫാ. സി വി ഉമ്മൻ അധ്യക്ഷത വഹിച്ചു. എൽ.എസ്. എസ്, യു.എസ്.എസ്. എൻ. എം.എം.എസ് സ്കോളർഷിപ്പ് ജേതാക്കളെയും എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രതിഭകളെയും ആദരിച്ചു. ഗവർണിംഗ് ബോർഡ് അംഗം സജി മാമ്പ്രക്കുഴി, പ്രിൻസിപ്പൽ പി കെ തോമസ്, ഡോ ജേക്കബ് മണ്ണുംമൂട്, ഹെഡ്മിസ്ട്രസ് ദീപ മേരി ജേക്കബ്, ഷിജോ ബേബി, പി റ്റി എ പ്രസിഡൻ്റ് ജോബി പി തോമസ്, കൺവീനർ മത്തായി റ്റി വർഗീസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles