തിരുവല്ല :
വഴിയരികിൽ കിടന്നു കിട്ടിയ ഫോൺ ഉടമസ്ഥനു തിരികെ ഏൽപ്പിച്ചു മാത്രക കാട്ടി ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശി രാജ്കമൽ. തിരുവല്ല ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റ് ഓഫീസ് ഉദ്യോഗസ്ഥൻ ശ്രീരാജിൻ്റെ ഫോൺ ആണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയോടെ മനയ്ക്കച്ചിറയിൽ സുഹൃത്തിൻ്റെ കാറിൽ നിന്ന് നിന്നിറങ്ങിയപ്പോൾ പോക്കറ്റിൽനിന്ന് താഴെ വീണതാണ് ഫോൺ. ഇത് അറിയാതെ സ്കൂട്ടറിൽ യാത്ര ചെയ്തു തിരുവല്ലയിൽ എത്തിയപ്പോൾ ആണ് ഫോൺ നഷ്ടപ്പെട്ടെന്ന് ശ്രീരാജിന് മനസ്സിലായത്. തുടർന്ന് സുഹൃത്തിൻ്റെ ഫോണിൽ നിന്നും തൻ്റെ നമ്പറിൽ വിളിച്ചപ്പോൾ ഹിന്ദിയിൽ മറുപടി ലഭിച്ചു.
റ്റി കെ റോഡിൽ മനയ്ക്കച്ചിറ ജംഗ്ഷനിൽ പാൻ കട നടത്തുന്ന രാജ്കമലാണ് ഫോൺ കിടന്ന് കിട്ടിയത്.
റോഡ് സൈഡിൽ വീണുകിട്ടിയ ഫോൺ രാജ്കമൽ ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്നു.
ഫോൺ തൽക്കാലം സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കൂ എന്ന സുഹൃത്തിൻ്റെ ഉപദേശം വകവയ്ക്കാതെ രാജ്കമൽ കോൾ വന്നപ്പോൾ സ്ഥലം കൃത്യമായി പറയുകയും ഉടമസ്ഥനെ ഫോൺ ഭദ്രമായി തിരക്കികെ ഏൽപ്പിക്കുകയും ചെയ്തു.
വഴിയിൽ കിടന്ന് കിട്ടിയ ഫോൺ ഉടമയ്ക്ക് തിരികെ നൽകി ഇതര സംസ്ഥാന തൊഴിലാളി : മാതൃകയായത് തിരുവല്ല മനയ്ക്കച്ചിറയിൽ പാൻ കട നടത്തുന്ന യു പി സ്വദേശി
Advertisements