തിരുവല്ല :
മാർത്തോമ്മാ കോളേജിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന ചടങ്ങിൽ
കോളേജ് മാനേജർ ഡോ.
യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിക്കും. ടി പി ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തും. യുജിസി യുടെ 2 ലക്ഷം രൂപ ധനസഹായത്തോടെ 1958-ൽ നിർമ്മിച്ച കെട്ടിടമാണ് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി ഒരു കോടി രൂപ ചിലവഴിച്ച്
പുനർ നിർമ്മിച്ചിട്ടുള്ളത്. ഉദ്ഘാടനത്തിന് ശേഷമുള്ള ദിവസങ്ങളിൽ വിവിധ പഠന വകു
പ്പുകളുടെ നേതൃത്വത്തിൽ ഫെസ്റ്റുകൾ, രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞർ, രാഷ്ട്രീയ
നേതാക്കൾ എന്നിവരുടെ പ്രഭാഷണങ്ങൾ, നാടകോത്സവം, ഐ എസ് ആർ ഒ, റബ്ബർ
ബോർഡ്, കേന്ദ്ര സർവ്വകലാശാല, ഗലീലിയോ സയൻസ് സെന്റർ, കേരള കൗൺസിൽ
ഫോർ ഹിസ്റ്റോറിക് റിസേർച്ച്, അസാപ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, അഗ്നിരക്ഷാവകുപ്പ്, ഡിസി ബുക്സ്, മാതൃഭൂമി ബുക്ക്സ്, കോളേജിലെ പഠന വകുപ്പുകൾ എന്നിവ
യുടെ നേതൃത്വത്തിൽ ശാസ്ത്രപ്രദർശനം “മാർത്തോമ്മാ മൾട്ടി ഡിസിപ്ലിനറി
എക്സ്പോ-ഇൻഫിനിറ്റി എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പത്ര സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. റ്റി കെ മാത്യു വർക്കി, കോളേജ് ഗവേണിംഗ് കൗൺസിൽ അംഗം മനേഷ് ജേക്കബ്, പബ്ലിസിറ്റി കൺവീനർ
ഡോ. ഐ ജോൺ ബെർലിൻ എന്നിവർ പങ്കെടുത്തു.
തിരുവല്ല മാർത്തോമ്മാ കോളേജ് : നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ

Advertisements