തിരുവല്ലയിൽ ആന്റി ഡ്രഗ് മാരത്തൺ ഇന്ന്

തിരുവല്ല : യുവതലമുറയിലെ ലഹരിഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ തിരുവല്ലയിൽ ആന്റി ഡ്രഗ് മാരത്തൺ (ജനകീയ കൂട്ടയോട്ടം) ഇന്ന് സംഘടിപ്പിക്കും. തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാരത്തൺ വൈകുന്നേരം 4 മണിക്ക് എംസി റോഡിൽ രാമൻചിറ ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി സ്വകാര്യ ബസ് സ്റ്റാൻ്റിനു സമീപം സമാപിക്കും. ഈ ജനകീയ കൂട്ടായ്മയിൽ തിരുവല്ലയിലെയും സമീപ പ്രദേശങ്ങളിലുമുള്ള സാമൂഹിക, സാംസ്കാരിക, സമുദായിക, രാഷ്ട്രീയ സംഘടനകൾ, സ്കൂൾ കോളേജ് വിദ്യാർഥികൾ, ആശുപത്രികൾ, വ്യാപാര സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർ പങ്കെടുക്കും.

Advertisements

മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രെഫ.പി ജെ കുര്യൻ, അഡ്വ.മാത്യു ടി തോമസ് എംഎൽഎ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഐഎഎസ്, ജില്ല പോലീസ് മേധാവി ആർ ബിനു, തിരുവല്ല ഡിവൈഎസ്പി എസ് ആഷാദ്, ചലചിത്ര സംവിധായകനും നടനുമായ ബിബിൻ ജോർജ്, മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ ടി ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകും.

Hot Topics

Related Articles