തിരുവല്ല :
വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നടക്കുന്ന ജോബ് ഡ്രൈവുകളില്‍ രണ്ടാമത്തെ ജോബ് ഡ്രൈവ് ഇന്ന് പൂര്‍ത്തിയായി.
ഇന്ന് നടന്ന ജോബ് ഡ്രൈവില്‍ എണ്ണൂറ്റിപത്ത് തൊഴിലന്വേഷകര്‍ ആണ് പങ്കെടുത്തത്. സ്പോട്ട് റജിസ്ട്രേഷനില്‍ മാത്രം ഇരുനൂറ് പേര്‍ ജോബ് ഡ്രൈവില്‍ പങ്കെടുത്തു. രണ്ടായിരത്തി ഇരുനൂറ് അപേക്ഷകളുടെ മുഖാമുഖങ്ങളാണ് ഇന്ന് നടന്നത്. പ്രൊഫഷണല്‍ തൊഴിലന്വേഷകര്‍ക്ക് മാത്രമായി പതിനായിരത്തിലേറേ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഡ്രൈവില്‍ 53 കമ്പനികള്‍ പങ്കെടുത്തു.
കേരളത്തിലെ ഏറ്റവും വലിയ നേഴ്സിങ്ങ് റെക്രൂട്ട്മെന്റ് ഡ്രൈവിനും ഈ തൊഴില്‍ മേളയില്‍ തുടക്കം കുറിച്ചു. ജര്‍മനിയിലേക്കും, ആസ്ട്രേലിയായിലേക്കുമായി ഏതാണ്ട് 2500 ഓളം തൊഴിലവസരങ്ങളാണ് നേഴ്സുമാര്‍ക്ക് മാത്രമായി ഇവിടെ ലഭ്യമാക്കിയിരുന്നത്.
രാവിലെ 9.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. മാത്യൂ റ്റി തോമസ്, എംഎല്‍എ യുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പ്രൊഫഷണല്‍ ജോബ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൈഗ്രേഷന്‍ കോണ്‍ക്ളേവ് ചെയര്‍മാന്‍ എ പദ്മകുമാര്‍ എക്സ് എംഎല്‍എ, രക്ഷാധികാരി ഡോ. തോമസ് ഐസക്ക്, കോളേജ് പ്രിന്‍സിപ്പല്‍ ടി കെ മാത്യൂ വര്‍ക്കി, സ്വാഗത സംഘം ജോയന്റ് കണ്‍വീനര്‍ അഡ്വ. ജനു മാത്യു, മാര്‍ത്തോമ്മാ കോളേജ്‍ ഗവേണിങ്ങ് കൗണ്‍സില്‍ അംഗം മനീഷ് ജേക്കബ്, വിജ്ഞാന പത്തനംതിട്ട ഡി എം സി ഹരികുമാര്‍ ബി, കുടുംബശ്രീ ഡി എം സി അദില, ഡോ. റാണി ആര്‍ നായര്‍, ഡോ. വിവേക് ജേക്കബ് ഏബ്രഹാം, സതീഷ് എ റ്റി, ജോര്‍ജ് വര്‍ഗീസ്, ഏബ്രഹാം വലിയകാല, അജിത്‍കുമാർ ആര്‍, കെ ഡിസ്ക്ക് , കെ കെ ഇ എം, സി ഐ ഐ, ഐ സി റ്റി അക്കാഡമി, ജോബ് സ്റ്റേഷന്‍ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥര്‍, വിജ്ഞാന പത്തനംതിട്ട റിസോഴ്സ് പേര്‍സണ്‍സ്, പി എം യു അംഗങ്ങള്‍, കോളേജിലെ അദ്ധ്യപകര്‍, അനദ്ധ്യാപകര്‍, കുടുംബശ്രീ ബ്ളോക്ക് കോ-ഓര്‍ഡിനേറ്റേര്‍സ്സ്, പ്രവര്‍ത്തകര്‍ എന്നിവര്‍ ജോബ് ഡ്രൈവിന് നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ ജനപ്രതിനിധികളെ കൂടാതെ രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക നേതാക്കളും ജോബ് ഡ്രൈവില്‍ പങ്കെടുത്തു.
തിരുവല്ല മാര്‍ത്തോമ്മാ കോളേജിലെ മെയിന്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിലും, നവതി ബ്ളോക്കിലുമായിട്ടാണ് രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ ജോബ് ഡ്രൈവ് നടന്നത്. തൊഴിലന്വേഷകരെ സഹായിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കോളേജിലെ എന്‍ സി സി, എന്‍ എന്‍ എസ് വിദ്യാര്‍ത്ഥികളുടെ 150 അംഗ വോളന്റീയേര്‍സ്സ് നേതൃത്വം നല്‍കിയിരുന്നു.
ഇതിനോട് അനുബന്ധിച്ചു നടക്കുന്ന മൂന്നാമത്തെ ജോബ് ഡ്രൈവ് 2024 ഒക്ടോബർ 26 (ശനിയാഴ്ച) മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് തന്നെ നടക്കും. ഇതിന്റെ റജിസ്ട്രേഷനും അപേക്ഷകളും സ്വീകരിച്ചു തുടങ്ങി.