ആഗോള മലയാളി പ്രവാസ സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് – 2024 സമാപിച്ചു

തിരുവല്ല :
നാല് ദിവസം നീണ്ടു നിന്ന ആഗോള മലയാളി പ്രവാസ സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് – 2024 സമാപിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന സമാപന സമ്മേളനം മുൻ എംപി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ രാജുഏബ്രഹാം അധ്യക്ഷനായി. ഗവ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. കെ യു ജെനീഷ് കുമാർ എംഎൽഎ,
ഡോ. ഇരുദയ രാജൻ, എ പത്മകുമാർ, മാർത്തോമാ കോളേജ് പ്രിൻസിപ്പൽ ഡോ: ടി കെ മാത്യു വർക്കി, ബെന്യാമീൻ, അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, അഡ്വ. പീലിപ്പോസ് തോമസ്, രഘുനാഥ് ഇടത്തിട്ട എന്നിവർ സംസാരിച്ചു.

Advertisements

ഞായറാഴ്ച രാവിലെ കഴിഞ്ഞ 3 ദിവസങ്ങളിലായി ഉന്നത വിദ്യാഭ്യാസം, സംരഭകത്വം, നൈപുണി പരിശീലനം, വയോജന സംരക്ഷണം എന്നീ വിഷയങ്ങളിൽ പ്രവാസ ലോകം ചർച്ച ചെയ്ത വിഷയങ്ങളെ ക്രോഡീകരിച്ച് ഡോ : റാണി ആർ നായർ, തോംസൺ കെ അലക്സ്, ജോർജ് വർഗീസ്, വിവേക് ജേക്കബ് ഏബ്രഹാം, ഏബ്രഹാം വലിയ കാല എസ് പ്രദീപ് കുമാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ: പി എസ് ശ്രീകല, ഡോ. പി വി ഉണ്ണികൃഷ്ണൻ എൻ ജഗജീവൻ, ഡോ. വിജയകുമാർ, എസ് ആദില എന്നിവർ പ്രതികരണങ്ങൾ നടത്തി. തുടർന്ന് നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള സമാന്തര ചർച്ചകൾ നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രവാസാ ലോകത്തു നിന്ന് ഉരുത്തിരിഞ്ഞെത്തിയ ആശയങ്ങളെ കോർത്തിണക്കി ഡോ. തോമസ് ഐസക് വികസന രേഖ അവതരിപ്പിച്ചു. അവതരണ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി. അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.