ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഗൗരവമായി കാണുന്നു : മന്ത്രി റോഷി അഗസ്റ്റിൻ

തിരുവല്ല : സമൂഹത്തിൻ്റെ മാറ്റത്തിന് വേണ്ടി നിലകൊണ്ട് പ്രത്യാശയുടെ ഊന്ന് വടികളായി വൈ എം സി എ കൾ മാറണമെന്നും മാനസിക ആരോഗ്യം തകരുന്ന സാഹചര്യത്തിൽ കായിക ആരോഗ്യം വർദ്ധിപ്പിക്കുന്ന മാറ്റത്തിന് യുവജനങ്ങളെ നയിക്കുവാൻ സാധിക്കണമെന്നും സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വൈ എം സി എ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഗൗരവമായി കാണുന്നുവെന്നും റിപ്പോർട്ട് നടപ്പിലാക്കാനാവിശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈ എം സി എ മധ്യമേഖല ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. മാറ്റത്തിന് പ്രചോദനം ചിന്താവിഷയത്തിൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. മുൻ ദേശീയ പ്രസിഡൻ്റ് ജസ്റ്റിസ് ജെ ബെഞ്ചമിൻ കോശി, ദേശീയ ട്രഷറർ റെജി ജോർജ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജർ ഫാ. ഡോ. സിജോ പന്തപ്പള്ളി, സംഘാടക സമിതി ചെയർമാൻ എബി ജേക്കബ്, ജനറൽ കൺവീനറുമാരായ ജോജി പി. തോമസ്, ലിനോജ് ചാക്കോ, റീജണൽ ട്രഷറാർ അനിൽ ജോർജ്, മുൻ റീജണൽ ചെയർമാൻമാരായ അഡ്വ. ജോസഫ് ജോൺ, ജോസ് നെറ്റിക്കാടൻ, റീജണൽ കമ്മറ്റി ചെയർമാൻമാരായ ജോർജ് കോശി, കെ റ്റി ചെറിയാൻ, മുൻ ജില്ലാ പഞ്ചായത്തംഗം സജി അലക്സ്, റീജണൽ സെക്രട്ടറി, ഡോ. റെജി വർഗീസ്, സെക്രട്ടറി ഷാജി ജെയംസ് , അസോസിയേറ്റ് സെക്രട്ടറി സാംസൺ മാത്യു എന്നിവർ പ്രസംഗിച്ചു. എറണാകുളം, മൂവാറ്റുപുഴ, ഇടുക്കി, തൊടുപുഴ, പാലാ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, ആലപ്പുഴ എന്നീ സബ് – റീജനുകളിലെ 160 വൈ എം സി എ കളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുന്നു.

Advertisements

Hot Topics

Related Articles