തിരുവല്ല :
മുണ്ടിയപ്പള്ളി രണ്ടാം വാർഡ് കുടുംബസംഗമം, മഹാത്മാഗാന്ധിജി അനുസ്മരണയോഗവും, മികച്ച വിജയം നേടിയവരെയും സാമൂഹിക പ്രവർത്തകരെയും, കർഷകരെയും ആദരിച്ചു. മനുഷ്യ നന്മയ്ക്കായിട്ട് സമൂഹം മാറണമെന്നും മനുഷ്യൻ്റെ ഉത്തരവാദിത്വം സമൂഹത്തോടാണ് ആകണമെന്നും സ്റ്റേറ്റ് ലോയേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വി സി സാബു പറഞ്ഞു. മുണ്ടിയപ്പള്ളി രണ്ടാം വാർഡിൻ്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയും തിന്മയും തിരിച്ചറിഞ്ഞ സമൂഹമായി മാറണമെന്നും അധ്യക്ഷ പ്രസംഗത്തിൽ വാർഡ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മണി രാജ് ആശംസകൾ നേർന്നു.
സാറാമ്മ സാബു , ലിൻസി മോൻസി, രാജൻ പണിക്കമുറി, ജോൺ ടീ ജോൺ, ഇ ജെ ജോൺ, ചെറിയാൻ വാക്കയിൽ, പ്രസാദ് ജോർജ്, കുഞ്ഞമ്മ ജോൺസൺ, ചാക്കോ മഠത്തിൽഎന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ ഉന്നത വിജയം നേടിയവർ കർഷകർ, സാമൂഹ്യ പ്രവർത്തകർ, പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയവരെയും യോഗത്തിൽ ആദരിച്ചു. മികച്ച കർഷകനായി മാടത്തിൽ തങ്കച്ചൻ, ജോസ് വർഗീസ്, രാജൻ കെ സി, ചാക്കോ മുണ്ടിയപ്പള്ളി, കാലായിൽ അനിയൻ എന്നിവരെയും സാറാമ്മ ചാണ്ടി, രാജമ പി കെ, ലേസിയമ്മ, ഈജി ജോൺ, സാബു തോമസ്, തോമസ് ജേക്കബ്, രാജു തേരട്ട, കെ വി മാത്യു, ചെറിയാൻ വാക്കയിൽ എന്നിവരെയും ആദരിച്ചു. വിവിധ കലാപരിപാടികളും, വിവിധ പ്രോജക്ടുകളും ഉദ്ഘാടനം ചെയ്തു.