കൃഷിഭവൻ നിർമ്മാണം ഉടൻ ആരംഭിക്കണം : തിരുവല്ല നഗരസഭ കൗൺസിലർ ജാസ് നാലിൽ പോത്തൻ രാപകൽ നിരാഹാര സമരം തുടങ്ങി

തിരുവല്ല :
തിരുവല്ല നഗരസഭ കൃഷിഭവൻ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പതിനഞ്ചാം വാർഡ് കൗൺസിലർ ജാസ് നാലിൽ പോത്തൻ നഗരസഭ എൻജിനീയറിങ് വിഭാഗത്തിന് മുമ്പിൽ നടത്തുന്ന യു ഡി എഫ് രാപ്പകൽ നിരാഹാര
സമരം കെ പി സി സി സെക്രട്ടറി അഡ്വക്കേറ്റ് ഷൈലാജ്
ഉദ്ഘാടനം നടത്തി. നഗരസഭ- കൃഷിഭവൻ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും നഗരസഭ കൗൺസിൽ അംഗീകരിച്ച് ടെൻഡർ ചെയ്തു കരാറുകാരൻ എഗ്രിമെന്റ് വെച്ചതിനുശേഷം പണി ആരംഭിക്കാൻ കരാറുകാരന് ഉദ്യോഗസ്ഥർ സൗകര്യം ഒരുക്കി കൊടുക്കാത്തത് ഇടതുപക്ഷ ചായവ് ഉള്ള ഉദ്യോഗസ്ഥരുടെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് കെ പി സി സി സെക്രട്ടറി അഡ്വക്കേറ്റ് ഷൈലാജ് പറഞ്ഞു.

Advertisements

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയിൽ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടത്തരുത് എന്നാണ് ഇവരുടെ ആഗ്രഹം. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്ന് കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഷൈലാജ് കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുഡിഎഫ് തിരുവല്ല നഗരസഭ കൺവീനർ ലാൽ നന്ദാവനം അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി നിർവാഹ സമിതി അംഗം അഡ്വക്കേറ്റ് റെജി തോമസ്, ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ജി.പ്രസന്നകുമാർ, ആർഎസ്പി മണ്ഡലം സെക്രട്ടറി മധു മുരിങ്ങനാട്ടിൽ, ആക്ടിംഗ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു വി ഈപ്പൻ, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജെസ്സി മോഹൻ, കെ പി രഘുകുമാർ, നെബു കോട്ടക്കൽ, ഗിരീഷ് കുമാർ, ജെയ്സൺ കവിയൂർ, രാജൻ തോമസ്, ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് അജി മഞ്ഞാടി, കൗൺസിലർമാരായ മാത്യു ചാക്കോ, ഡോക്ടർ റെജിനോൽഡ് വർഗീസ്, മാത്യൂസ് ചാലക്കുഴി, ജോസ് പഴയിടം, സജി. എം. മാത്യു, അലക്സ് മാമ്മൻ, എൻ. എ. ജോസ്, തോമസ് കോശി, ശ്രീജിത്ത് മുത്തൂർ, റെജി മണലിൽ, ബാബു ആമലൂർ, ജെയിംസ് മഞ്ഞാടി, ജിക്കു ജെയിംസ്‌, കാഞ്ചന എം കെ, സൈജു മഞ്ഞാടി, സാബു മഞ്ഞാടി, അനിയൻ തൈമല ജിബിൻ തൈക്കകത്തു, റെജിമോൻ ഇടമിനത്തറ, കാഞ്ചന എം കെ, ബിന്ദു മത്തായി, സൈജു മഞ്ഞാടി, ജിക്കു ജെയിംസ്‌, സാബു മഞ്ഞാടി, അനിയൻ തൈമല, പ്രദീപ്‌ തിരുവല്ല, രാജീവ്‌ അറുപുറയിൽ, ജെയിംസ്‌ മഞ്ഞാടി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles