തിരുവല്ല : 100 വർഷം മുൻപ് മഹാത്മാഗാന്ധി പ്രസംഗിക്കാനെത്തിയ തിരുവല്ല മുത്തൂറിൽ അദ്ദേഹം നട്ട ആൽമരത്തിൻ ചുവട്ടിൽ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശതാബ്‌ദി ദിനാചരണ യോഗം ഡി സി സി നിർവ്വാഹക സമിതിയംഗം ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. രാഷ്ട്ര പിതാവ് പ്രസംഗം നടത്തിയ തിരുവല്ല നിയോജകമണ്ഡലത്തിലെ ഏകസ്ഥലമായ മുത്തൂർ ജംഗ്ഷൻ കേന്ദ്രീകരിച്ച് ചരിത്ര പ്രാധാന്യം നൽകി, ശതാബ്‌ദി പഠന സ്മാരകം നിർമ്മിക്കണമെന്ന് ജയകുമാർ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, വൈസ് പ്രസിഡന്റ് മാർ ബിജിമോൻ ചാലാക്കേരി, ശോഭ വിനു, ജനറൽ സെക്രട്ടറി ശാന്തകുമാരി ടീച്ചർ, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് കാഞ്ചന എം കെ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി, സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് ജോഫിൻ ജേക്കബ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ശ്രീജിത്ത് തുളസിദാസ്, ഫിലിപ്പ് വർഗീസ്, ജെയ്സൺ പടിയറ, ഈപ്പൻ ചാക്കോ, ബിജോയ് കുരിശുമൂട്ടിൽ, കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു.
ഗാന്ധിജിയുടെ തിരുവല്ല സന്ദർശനം ചരിത്രമാക്കി ക്യാമ്പയിന് നേതൃത്വം നൽകുവാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു.