തിരുവല്ല:
കേരള എൻ.ജി.ഒ. യൂണിയൻ തിരുവല്ല ഏരിയ അറുപത്തിരണ്ടാം വാർഷിക സമ്മേളനം നാളെ തിരുവല്ല സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നടക്കും. രാവിലെ 9ന് ഏരിയ പ്രസിഡൻ്റ് പതാക ഉയർത്തും. സംസ്ഥാന പ്രസിഡൻ്റ് എം.വി.ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് അനൂപ് അനിരുദ്ധന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സെക്രട്ടറി ബി.സജീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശങ്കർ ദത്തൻ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ചർച്ചകൾക്കും മറുപടിക്കും ശേഷം അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും.
Advertisements