തിരുവല്ല : കേരളത്തോടുള്ള കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശികകൾ ഉടൻ അനുവദിക്കുക, ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 6ന് എഫ് എസ് ഇ റ്റി ഒ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ എൻ ജി ഒ യൂണിയൻ തിരുവല്ല ഏരിയ ജനറൽ ബോഡി എല്ലാ ജീവനക്കാരോടും അഭ്യർത്ഥിച്ചു.
തിരുവല്ല ഗവൺമെൻ്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ചേർന്ന ഏരിയ ജനറൽ ബോഡി എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ലക്ഷ്മീദേവി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അനൂപ് അനിരുദ്ധൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി.സജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.