തിരുവല്ല : എൻ എസ് എസ് താലൂക്ക് യൂണിയൻ വനിതാദിനാചരണവും, ഒരുമയിൽ ഒരു അടുക്കളത്തോട്ടം ശില്പശാലയും യൂണിയൻ പ്രസിഡന്റ് ആർ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. വനിത യൂണിയൻ പ്രസിഡന്റ് പി. സുമംഗലാദേവി അധ്യക്ഷതവഹിച്ചു. എൻ എസ് എസ് രജിസ്ട്രാർ വി. വി. ശശിധരൻനായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജർ സിറിയക്ക് തോമസ്, നബാഡ് ജില്ലാ മാനേജർ വിഷ് എച്ച്. ദാസ്, കെ. വി. കെ. ശാസ്ത്രജ്ഞ ജി. ജയലക്ഷ്മി എന്നിവർ ക്ലാസ് എടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ. എം.വി. സുരേഷ്, സെക്രട്ടറി വി.ആർ. സുനിൽ, വനിത യൂണിയൻ സെക്രട്ടറി ലത രമേശ്, ആർ. ചന്ദ്രശേഖരൻനായർ, എൻ. ഗോപാലകൃഷ്ണണൻനായർ, സുരേഷ് കുഴുവേലി, ഓതറ ചന്ദ്രൻപിള്ള, ടി.പി. രാജശേഖരൻനായർ എന്നിവർ പ്രസംഗിച്ചു. മുതിർന്ന 38 വനിതാ ഭാരവാഹികളെ ആദരിച്ചു. അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈ വിതരണം ചെയ്തു.
എൻ എസ് എസ് തിരുവല്ല താലൂക്ക് യൂണിയൻ വനിതാ ദിനാചരണം നടത്തി
