നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ പേവിഷ നിർമാർജ്ജന പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവല്ല :
നെടുമ്പ്രം ഗ്രാമപഞ്ചായത്തും വെറ്ററിനറി ഡിസ്‌പെൻസറിയും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന പേവിഷ നിർമാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട് ഓമന മൃഗങ്ങളിലെ പേവിഷപ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ഇന്ന് (വാർഡ് 2,3,4 ) മൃഗശുപത്രിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്നകുമാരി ടീച്ചർ ഉത്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ, വെറ്ററിനറി സർജൻ ഡോ. വിബിൻ വി, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ശാന്തി പി ജി, ജെയിൻ ലോറൻസ്, ആശുപത്രി ജീവനക്കാരായ ശ്രീലേഖ, രെഞ്ചു എന്നിവർ സംബന്ധിച്ചു. തുടർ ദിവസങ്ങളിൽ തെരുവനായ്ക്കളിൽ പേവിഷപ്രതിരോധ കുത്തിവെപ്പ് നടത്തുന്നതാണ്.

Advertisements

Hot Topics

Related Articles