റേഷൻ കടയിൽ കാലി ചാക്കുമായി കോൺഗ്രസ് പ്രതിഷേധം

തിരുവല്ല:
ആവശ്യ സാധനങ്ങളുടെ ക്ഷാമം മൂലം റേഷൻ കടകൾ നേരിടുന്ന പ്രതിസന്ധികൾക്ക് കാരണം സംസ്ഥാന സർക്കാരും, ഭക്ഷ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയും ആണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ. കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി വൈയ്ക്കത്തില്ലത്ത് ഉള്ള റേഷൻ പൊതുവിതരണ കേന്ദ്രത്തിന് മുന്നിൽ കാലി ചാക്കുകളുമായി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി രാജേഷ് ചാത്തങ്കേരി മുഖ്യ പ്രഭാഷണം നടത്തി. ഭക്ഷ്യ സുരക്ഷാ നിയമം അട്ടിമറിച്ച പൊതുവിതരണം സമ്പ്രദായം താളം തെറ്റിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് രാജേഷ് ചാത്തങ്കേരി പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ അനിൽ സി ഉഷ്സ്, ജോൺസൺ വെൺപാല, കെ.ജെ. മാത്യു, എ പ്രദീപ് കുമാർ, പി എസ് ഉണ്ണികൃഷ്ണൻ നായർ, ജോജി നെടുമ്പ്രം, രാജു കുന്നിൽ, രാധാകൃഷ്ണൻ, അനിയൻ കുഞ്ഞ്, ശശികുമാർ, സി വി തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles