തിരുവല്ല : ലൈബ്രറി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നെടുമ്പ്രം ഗ്രാമീണ വായനശാലയുടെ നേർക്ക് സാമൂഹ്യ വിരുദ്ധരുടെ അക്രമം. പ്രദേശത്ത് പറമ്പിൽ നിന്ന വാഴകൾ വെട്ടി കളയുകയും, ജനൽ ചില്ലകൾ തകർക്കുകയും, കുപ്പികൾ പൊട്ടിച്ച് എറിയുകയും, മുളകു പൊടി വിതറുകയും ചെയ്തു. വായനശാല ഭാരവാഹികൾ കഴിഞ്ഞ ദിവസങ്ങളിൽ മദ്യപസംഘത്തെ ചോദ്യം ചെയ്തിരുന്നു.
ഗ്രാമീണ വായനശാല ഭാരവാഹികളുടെ നേതൃത്വത്തിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സംഭവസ്ഥലത്ത് എത്തി വിവരങ്ങൾ അന്വേഷിച്ചു മേൽ നടപടികൾ സ്വീകരിച്ചു.
Advertisements