കവിയൂർ :
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കവിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കവിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി. എൻ ആർ ഇ ജി ഏരിയ പ്രസിഡന്റ് ശോശാമ്മ ജോസഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു. എൻ ആർ ഇ ജി ഏരിയാ വൈസ് പ്രസിഡന്റ് പി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ സോമൻ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ എ സന്തോഷ്, സി കെ ലതകുമാരി, മിനി എൽസി അച്ചൻകുഞ്ഞ്, എൻ ആർ ഇ ജി
ഏരിയ കമ്മിറ്റി അംഗം ഇ കെ ഹരികുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് ജോൺ, ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു വി എസ് എന്നിവർ സംസാരിച്ചു.
Advertisements