തിരുവല്ല: ബസ്സ് യാത്രയ്ക്കിടെ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ദേഹസ്വസ്ഥ്യം അനുഭവപ്പെട്ടതിന് തുടർന്ന് കെ എസ് ആർ ടി സി ബസ്സിൽ തന്നെ യാത്രക്കാരിയെ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
പത്തനാപുരം ഡിപ്പോയിലെ മാനന്തവാടി സൂപ്പർ ഫാസ്റ്റ് ബസ്സ് പുല്ലാട് എത്തിയപ്പോഴാണ് വിദ്യാർഥിനി ബോധരഹിതയായത്. ഡ്രൈവർ സലിക്കുട്ടൻ, കണ്ടക്ടർ മോഹനകുമാർ , യാത്രക്കാർ എന്നിവർ ചേർന്ന് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിയെ യാഥാസമയം എത്തിച്ചു ചികിത്സ നൽകി .
പുഷ്പഗിരി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പരിയാരത്തിന്റെ നേതൃത്വത്തിൽ ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. എബ്രഹാം വർഗീസ്, ഡോ. മാത്യു പുളിക്കൻ, ഡോ. സൂസൻ തരിയൻ, ഡോ. സേതു ബാബു, അഡ്മിൻ മാനേജർ പ്രെസ്റ്റിൻ ജോർജ്, ക്വാളിറ്റി മാനേജർ രേണുക എന്നിവർ സന്നിഹിതരായി.