തിരുവല്ല :
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന തിരുവല്ല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എം എസ് മനോജ് കുമാർ (46) മരിച്ചു. ബൈക്കിൽ തിരുവല്ലയിലേക്ക് വരുമ്പോൾ കഴിഞ്ഞ ഒന്നാം തീയതി പകൽ 11.30ന് മുളക്കഴയിലുണ്ടായ വാഹനാപകടത്തിലാണ് പരിക്കേറ്റത്. തുടർന്ന് എറണാകുളം ആംസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു മനോജ്. ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച (ഇന്ന്)
രാവിലെ എട്ടിന് വിലാപയാത്രയായി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. ഒമ്പതരയ്ക്ക് ശേഷം ചെങ്ങന്നൂർ വെൺമണി പുന്തല മലയാറ്റൂർ വടക്കേതിൽ വീട്ടുവളപ്പിൽ എത്തിക്കും. പകൽ 12ന് വീട്ടുവളപ്പിലാണ് സംസ്‌കാരം.
ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘമായ സ്ക്വാഡിലെ അംഗമായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളെ പിടിക്കാനും നിർണായക പങ്ക് വഹിച്ചു. അച്ഛൻ : ടി ജി ശിവൻ (റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ), അമ്മ : ടി പി കാർത്ത്യായനി, ഭാര്യ : ശാരി മനോജ്. മക്കൾ : ശിവചന്ദന (12), ശിവ പ്രിയ (3).