തിരുവല്ല :
ലോക ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് കായിക മാമാങ്കത്തിന്റെ സന്ദേശം ഉയർത്തി ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ തിരുവല്ലയിൽ ഒളിമ്പിക്സ് ദിനാഘോഷം നടത്തി. തിരുവല്ല എം ജി എം ഹൈസ്കൂളിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം എം പി ആന്റോ ആൻ്റണി ഫ്ലാഗ് ഓഫ് ചെയ്തു. പെൺകുട്ടികളുടെ അണ്ടർ 16 ഫുട്ബോൾ ടീമിലെ ഏക മലയാളി സ്നേഹ സജി ദീപശിഖയേന്തി.
തിരുവല്ല മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം തിരുവല്ല എംഎൽഎ അഡ്വ. മാത്യു ടി തോമസ് നിർവ്വഹിച്ചു.
തിരുവല്ല ഡി വൈ എസ് പി അർഷാദ് ആർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ അനിൽകുമാർ, മുൻസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി, മുൻ ഫുട്ബോൾ താരം കെ. റ്റി. ചാക്കോ,
ഫുട്ബോൾ അസോസിയേഷൻ ട്രഷറർ വർഗീസ്, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി പ്രസന്നകുമാർ, ഒളിമ്പിക് ദിനാഘോഷ കമ്മിറ്റി കൺവീനർ ജോയ് പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.
വാദ്യമേള അകമ്പടിയോടെ സ്കൂൾ കുട്ടികളുടെ വിവിധ
കലാരൂപങ്ങൾ, റോളർ സ്കേറ്റിംഗ്, കരാട്ടെ, ഫുട്ബോൾ, വോളിബോൾ, തുടങ്ങി വിവിധ കായിക സംഘടനകളും വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും കായിക പ്രേമികളും അണിനിരന്നു.
കലാകായിക രംഗത്തുള്ള പ്രഗൽഭരെ യോഗത്തിൽ ആദരിച്ചു. തുടർന്ന് നാടൻപാട്ടും ബോഡി ഷോയും കരാട്ടെ പ്രദർശനവും നടത്തി.
പത്തനംതിട്ട ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ ഒളിമ്പിക്സ് ദിനാഘോഷം നടത്തി
Advertisements