പൊതുവിതരണ മേഖല പാടേ തകർത്തത് ജനങ്ങളോട് ഉള്ള വെല്ലുവിളി : കെപിസിസി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ

തിരുവല്ല : കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ആശ്രയമായ പൊതുവിതരണ മേഖല പാടേ തകർത്തത് ജനങ്ങളോട് ഉള്ള വെല്ലുവിളിയെന്ന് കെ പി സി സി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ. കോൺഗ്രസ് ഓതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഴയ കാവിൽ റേഷൻ കടയുടെ മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സ്റ്റാൻലി ശാമുവേൽ ആധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സുനിൽകുമാർ പുല്ലാട് മുഖ്യപ്രഭാക്ഷണം നടത്തി. ഡിസിസി അംഗം ഓതറ സത്യൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി എം.കെ. രഘുനാഥ്, പഞ്ചായത്തംഗങ്ങളായ ജോസഫ് മാത്യു, എം.എസ്സ്. മോഹനൻ, ബിജി ബെന്നി, ബോബൻ കണ്ണങ്ങാട്ടിൽ, പ്രിയ പ്രസാദ്, പി.പി. വർഗീസ്, പി.ജി.സോമനാഥൻ, ജയിംസ് റ്റി ജോർജ്, അനീഷ് ശ്രീവിഘനേഷ്, കെ.എം. ജയിംസ്, എൽസി ഏബ്രഹാം, തമ്പി കോവേലിൽ, ഷീബ ബിനോയ്, എം.വി.തോമസ്സ്, ബാബു ആനക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles