തിരുവല്ല :
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ചാത്തങ്കേരി വളവനാരി തോട് ശുചീകരണ പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീര്‍ച്ചാല്‍ നടത്തം, ജനകീയ വീണ്ടെടുപ്പ്, വൃത്തിയാക്കല്‍ തുടങ്ങിയവ നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റിക്കു മോനി വര്‍ഗീസ്, സെക്രട്ടറി ഷാജി എ തമ്പി, എംജിഎന്‍ആര്‍ഇജിഎസ് എ ഇ അശ്വതി, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന് തുടക്കമിട്ട് പെരിങ്ങര ഗ്രാമപഞ്ചായത്ത്

Advertisements