തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും
കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും നടന്നു. പെരിങ്ങര എൻ എസ് എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ, മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. പദ്ധതി വിശദീകരണവും കാർഷിക സെമിനാറിനും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. അഞ്ചു മറിയം ജോസഫ്, കൃഷി അസിസ്റ്റന്റ് ഷിനോജ് എസ് എസ് എന്നിവർ നേതൃത്വം നൽകി. വിവിധ മേഖലകളിൽ മികച്ച കർഷകർക്കുള്ള അവാർഡ് വിതരണം ചെയ്തു. 15 -ാം വാർഡിൽ നിന്നും തെരഞ്ഞെടുത്ത 75 കർഷകരെ പഞ്ചായത്ത് തലത്തിൽ ആദരിച്ചു.
Advertisements