തിരുവല്ല :
ഖരമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ബയോബിന്‍ വിതരണം ചെയ്തു. ജനകീയാസൂത്രണ 2023 – 2024 പദ്ധതി പ്രകാരമാണ് പഞ്ചായത്തിലെ വീടുകളിലേക്ക് ബയോബിന്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസിഡന്റ് ഏബ്രഹാം തോമസ് ബയോ ബിന്‍ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം സി ഷൈജു, ടി വി വിഷ്ണു നമ്പൂതിരി, അശ്വതി രാമചന്ദ്രന്‍, അശ്വതി, സുജ, രജിത, ദാസ്, ലിബിന്‍, വിലാസിനി തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisements